ദുബായ്-ശക്തമായ മഴയെ തുടര്‍ന്ന് അടച്ച ദുബായിയിലെ സ്‌കൂളുകള്‍ ഈ ആഴ്ച തുറക്കില്ല.ചൊവ്വാഴ്ചയാണ് സ്‌കൂളുകള്‍ അടച്ചത്.ക്ലാസുകള്‍ ഓണ്‍ലൈനിലാക്കിയിരുന്നു.ഈ സംവിധാനം വെള്ളിയാഴ്ച വരെ തുടരാനാണ് പുതിയ തീരുമാനം.വാരാന്ത അവധിക്ക് ശേഷമേ സ്‌കൂളുകള്‍ എപ്പോള്‍ തുറക്കുമെന്ന് തീരുമാനമുണ്ടാകൂ.
അതേസമയം,മഴ അവസാനിച്ചതായി യു.എ.ഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെ അറിയിച്ചു.അന്തരീക്ഷത്തില്‍ കാര്‍മേഘങ്ങള്‍ കുറഞ്ഞതായും കാലാവസ്ഥ മെച്ചപ്പെട്ടതായും വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം വന്നു.
ചൊവ്വാഴ്ച മുതല്‍ തുടങ്ങിയ ശക്തമായ മഴയില്‍ നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.കെട്ടിടങ്ങളുടെ നാശനഷ്ടങ്ങള്‍ സര്‍ക്കാര്‍ തലത്തിലും റസിഡന്റ് അസോസിയേഷനുകളുടെ നേതൃത്വത്തിലും കണക്കാക്കി വരികയാണ്.മഴയില്‍ വെള്ളക്കെട്ട് ഉയര്‍ന്നതിനാല്‍ ദുബായ് വിമാനത്താവളത്തില്‍ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചിരുന്നു.ഷാര്‍ജയിലും റോഡുകളില്‍ വെള്ളം കയറി വാഹനഗതാഗതം സ്തിഭിച്ചിരുന്നു.
