മലപ്പുറം-തെരഞ്ഞെടുപ്പ് സര്‍വ്വെകളെ വിശ്വസിക്കാനാകില്ലെന്നും അവ പരാജയപ്പെട്ട നിരവധി അനുഭവങ്ങള്‍ ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പല സര്‍വ്വകളും സംശയിക്കപ്പെടേണ്ടതാണ്.പെയ്ഡ് സര്‍വ്വെകളാണോ എന്ന സംശയങ്ങളുയരുന്നുണ്ട്.കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ സര്‍വ്വെകളുടെ വിശ്വാസ്യത നമ്മള്‍ കണ്ടതാണ്.പ്രമുഖരായ പല എല്‍.ഡി.എഫ് നേതാക്കളും പരാജയപ്പെടുമെന്ന് അന്ന് സര്‍വ്വെയില്‍ പറഞ്ഞു.എന്നാല്‍ അവരെല്ലാം നല്ല മാര്‍ജിനില്‍ വിജയിച്ചതായും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
