സ്‌കൂളിലേക്ക് വാട്ടര്‍ ബോട്ടില്‍ കൊണ്ടു വന്നതിന് മരതടി കൊണ്ടി വിദ്യാര്‍ത്ഥിയ്ക്ക് തല്ല്

ആഗ്ര: സ്‌കൂളിലേക്ക് കൊണ്ടു വരുന്ന വാട്ടര്‍ ബോട്ടിലില്‍ മദ്യം കൊണ്ടു വന്നു എന്ന് പറഞ്ഞ് 12 കാരനെ മരതടി കൊണ്ടി പ്രിന്‍സിപാള്‍ തല്ലി. ഇന്‍ഗ്രഹാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സീനിയര്‍ സെക്കന്ററി ഇംഗ്ലീഷ് സ്‌കൂളിലെ ആറാം ക്ലാസ്സുകാരനായ നമാം പ്രതാഭ് സിങിനാന് പ്രിന്‍സിപാളിന്റെ മര്‍ദനമേറ്റത്.

ക്ലാസ്സിലേക്ക് വാട്ടര്‍ ബോട്ടിലുമായി എത്തിയ വിദ്യാര്‍ത്ഥിയോട് എന്തിനാണ് വാട്ടര്‍ബോട്ടില്‍ കൊണ്ടുവന്നത് എന്നത് ചോദ്യത്തിന്, ‘ നിങ്ങളെന്താണ് ഉദ്ദേശിച്ചത്’ എന്ന് തിരിച്ച് ചോദിക്കുകയായിരുന്നു. മറുപടി കേട്ട ദേഷ്യത്തില്‍ വിദ്യാര്‍ത്ഥി മദ്യമാണ് കൊണ്ടു വന്നിരിക്കുന്നത് അധ്യാപകന്‍ പ്രിന്‍സിപാളിനോട് പരാതിപ്പെട്ടു.

ബോട്ടിലില്‍ വെള്ളമാണോ മദ്യമാണോ എന്ന് പരിശോധിക്കാതെ വിദ്യാര്‍ത്ഥിയെ കയ്യില്‍ കിട്ടിയ മരതടി കൊണ്ട് തല്ലുകയായിരുന്നു. അടി കിട്ടിയ പാടുകള്‍ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലുണ്ടെന്ന് പിതാവ് പ്രതാഭ് പറഞ്ഞു. പ്രതാഭ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *