ജേക്കബ് തോമസ് മയപ്പെട്ടു; വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടര്‍ന്നേക്കും

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന നിലപാടില്‍ ജേക്കബ് തോമസ് മയപ്പെട്ടുവെന്ന് സൂചന. ഡയറക്ടര്‍ സ്ഥാനത്ത് തുടരാനുള്ള സര്‍ക്കാരിന്റെ നിര്‍ദ്ദേശം അദ്ദേഹം അംഗീകരിക്കുമെന്നാണ് കരുതുന്നത്. അതിനിടെ വിഷയത്തില്‍ അദ്ദേഹം ഇന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് തന്റെ ഭാഗം വിശദീകരിക്കുമെന്നും സൂചനയുണ്ട്.

ജേക്കബ് തോമസിനെ മാറ്റേണ്ടെന്നാണ് സിപിഎമ്മിന്റെയും നിലപാട്. ഇക്കാര്യം പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു. സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് നല്‍കിയ കത്ത് ആഭ്യന്തര സെക്രട്ടറി ബുധനാഴ്ച മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് തിരക്കിട്ട കൂടിയാലോചനകള്‍ നടന്നെങ്കിലും സര്‍ക്കാര്‍ ജേക്കബ് തോമസിന് ഒപ്പം നില്‍ക്കാന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി ജേക്കബ് തോമസുമായി സംസാരിച്ചുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *