പിണറായിയുടെ വാക്കുകളില്‍ കൊടുംകാപട്യം

കോഴിക്കോട്: അക്രമരാഷ്ട്രീയത്തിനെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് ആര്‍.എം.പി. നേതാവ് കെ.കെ. രമ. പിണറായിയുടെ വാക്കുകളില്‍ കൊടുംകാപട്യമാണെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ രമ കുറ്റപ്പെടുത്തി.

പഴയൊരു സഖാവിന് അതിക്രൂരം വധശിക്ഷ വിധിക്കാന്‍ മാത്രം താങ്കളുടെ പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിച്ച കാരണമെന്തെന്ന് ആ പ്രസ്താവനയില്‍ വിശദീകരിച്ചു കണ്ടില്ല.
‘കുലംകുത്തിയെന്നും കുലംകുത്തി തന്നെ’യെന്ന ക്രൂരമായ വാക്കുകള്‍ മറന്നിട്ടില്ല എന്നും അതുകൊണ്ടുതന്നെ ഹൃദയമില്ലാത്ത പുതിയ പ്രസ്താവങ്ങള്‍ക്ക് മുന്നില്‍ മൗനിയാകാനാവില്ല എന്നും രമ പോസ്റ്റില്‍ കുറിച്ചിരിക്കുന്നു.

‘ടി.പി. ചന്ദ്രശേഖരനെ വെട്ടിപ്പിളര്‍ന്ന കൊടുംകുറ്റവാളികളെ സുഖവാസത്തിന് കണ്ണൂര്‍ ജയിലിലേക്ക് തിരികെയെത്തിക്കാന്‍ താങ്കളുടെ വകുപ്പില്‍ തന്നെ കാര്യങ്ങള്‍ ധൃതിയില്‍ നടന്നുകൊണ്ടിരിക്കുന്നുവെന്ന വാര്‍ത്ത പ്രക്ഷേപണം ചെയ്യപ്പെട്ട നാള്‍ തന്നെ താങ്കളുടെ കൊലപാതക രാഷ്ട്രീയ വിരുദ്ധ പ്രസ്താവനയും പുറത്തുവന്നത് ഒരു പക്ഷെ യാദൃശ്ചികമാവാം. ഇരുവാര്‍ത്തകള്‍ക്കും ഇടയിലിരിക്കുന്ന സാധാരണ മനുഷ്യര്‍ക്ക് ഭരണനേതൃത്വത്തിലിരിക്കുന്നവരുടെ വാക്കുകള്‍ ഇത്രമേല്‍ ഹൃദയരഹിതമെന്ന് ഭീതിയോടെ തന്നെ തിരിച്ചറിയേണ്ടി വരുന്നു’, രമയുടെ വാക്കുകള്‍ ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *