അലംഭാവത്തിന്‍റെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രമായി സർക്കാർ മെഡിക്കൽ കോളേജുകൾ മാറിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. സർക്കാർ മെഡിക്കൽ കോളേജുകളിലെ സ്ഥലം മാറ്റത്തിൽ സുതാര്യതയില്ല, ഒഴിവുകൾ നികത്തുന്നില്ല. കേരളത്തിലെ ആരോഗ്യമേഖലയിലെ ദയനീയമായ അവസ്ഥയാണ് ഇത്. പൊതുജന ആരോഗ്യത്തെ സർക്കാർ തകർച്ചയിലേക്ക് നയിക്കുന്നുവെന്നും ഒരു ഡോക്ടർ ഗത്യന്തരമില്ലാതെയാണ് അത് പറഞ്ഞതെന്നും കെ സി വേണുഗോപാൽ ആലപ്പുഴയിൽ പറഞ്ഞു.
