കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. എരവട്ടൂര്‍ സ്വദേശി മട്ടന്‍ കുട്ടു എന്ന പേരില്‍ അറിയപ്പെടുന്ന വെള്ളയോട് ചാലില്‍ രജീഷി(29)നെയാണ് മേപ്പയ്യൂര്‍ പൊലീസ് പിടികൂടിയത്. ചെറുവണ്ണൂറിലെ ഒരുവീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രജീഷിന്റെ പക്കല്‍ നിന്നും 160 മില്ലി ഗ്രാം എംഡിഎംഎ പിടികൂടിയിട്ടുണ്ട്. പെണ്‍സുഹൃത്തിനെ കാണാനായാണ് രാത്രി ചെറുവണ്ണൂരിലെ വീട്ടില്‍ എത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
