കൈകോര്‍ത്ത് റിയല്‍ മലബാര്‍ എഫ്സി കൊണ്ടോട്ടിയും മോങ്ങം ലിപ്സ് ഫുട്ബോള്‍ അക്കാദമി മോങ്ങവും

മലപ്പുറം: റിയല്‍ മലബാര്‍ എഫ്സി കൊണ്ടോട്ടിയും മോങ്ങം ലിപ്സ് ഫുട്ബോള്‍ അക്കാദമി മോങ്ങവും തമ്മില്‍ കൈകോര്‍ത്തു. കൈകോര്‍ക്കലിലൂടെ ഫുട്ബോള്‍ അക്കാദമി താരങ്ങള്‍ക്ക് കൂടുതല്‍ മത്സര വേദികള്‍ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നതെന്ന് ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കേരള ഫുട്ബോള്‍ അസോസിയേഷന്റെ എല്ലാ അക്കാദമി ടൂര്‍ണമെന്റുകളിലും റിയല്‍ മലബാര്‍ എഫ്.സി എന്ന പേരില്‍ ലിപ്സ് ഫുട്ബോള്‍ അക്കാദമി പ്രതിനിധീകരിക്കും.2021 രൂപികരിച്ച റിയല്‍ മലബാര്‍ എഫ്‌സി കഴിഞ്ഞ മൂന്ന് സീസണുകളിലായി കേരള പ്രീമിയര്‍ ലീഗില്‍ മത്സരത്തിക്കുന്നുണ്ട്.

ഈ വര്‍ഷം മലപ്പുറം ജില്ലയില്‍ നിന്നുള്ള ഏക ടീം കൂടിയിരുന്നു റിയല്‍ മലബാര്‍ എഫ്‌സി. രണ്ടു വര്‍ഷമായി നിലവില്‍ വന്ന ലിപ്സ് ഫുട്ബോള്‍ അക്കാദമി കഴിഞ്ഞ രണ്ടുവര്‍ഷവും അണ്ടര്‍ 18 മലപ്പുറം യൂത്ത് സോക്കര്‍ ലീഗില്‍ പങ്കെടുത്തിരുന്നു. ഗോവയില്‍ ഒരാഴ്ച്ചത്തോളം ഫുട്ബോള്‍ പരിശീലനവും ഗോവ ഫുട്ബോള്‍ ടീം, എഫ്‌സി ഗോവ, സൗത്ത് ഗോവ യുണെറ്റഡ്, ബിതേഷ് എഫ്സി ഗോവ എന്നിവരുമായി സൗഹൃദമത്സരങ്ങളും കളിച്ചു. 10 ഓളം താരങ്ങള്‍ക്ക് സൗത്ത് ഗോവ യുണെറ്റഡില്‍ കളിക്കാനും ഒരു മാസത്തോളം ക്യാമ്പിനും അക്കാദമി വഴിയൊരുക്കിയതായും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ റിയല്‍ മലബാര്‍ എഫ്‌സി കൊണ്ടോട്ടി മാനേജര്‍ മുഹമ്മദ് സയ്യിദും ലിറ്റില്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍ ഡീന്‍ രമ്യ ആദര്‍ശ്, പ്രിന്‍സിപ്പല്‍ റസീന ലത്തീഫ്, മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും ലിപ്സ് ഫുട്ബോള്‍ അക്കാദമി മുഖ്യപരിശീലകനുമായ അജയ് ആചാര്യ, , അനസ് എം എ, സുജില്‍ അത്തിക്കോട്ടില്‍, ജാസില്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *