ഗവർണറുടെ പരിപാടി വീണ്ടും ബഹിഷ്‌കരിച്ചു എന്ന രീതിയിലുള്ള വാർത്തകളെ നിരാകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

മന്ത്രിസഭാ യോഗം നീണ്ടു പോയതിനാലാണ് പങ്കെടുക്കാൻ കഴിയാതെ പോയതെന്നും നിലപാട് വ്യക്തമാക്കേണ്ടയിടത്ത് അത് ചെയ്യുമെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഗവർണർ മാത്രമാണ് ഫസ്റ്റ് എയ്‌ഡ് കൗൺസിൽ ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തത്. മസ്കറ്റ് ഹോട്ടലിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മന്ത്രി വി ശിവൻകുട്ടിയെ അധ്യക്ഷനായും ഗവർണറെ ഉദ്ഘാടകനായും വിസിയെ മുഖ്യാതിഥിയായുമാണ് നിശ്ചയിച്ചിരുന്നത്. രാജ്ഭവനിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ചടങ്ങിലും മന്ത്രി വി ശിവൻകുട്ടി പങ്കെടുത്തിരുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *