കീം ഫോർമുലമാറ്റവുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ കൈക്കൊണ്ടത് എല്ലാ കുട്ടികൾക്കും നീതി ലഭിക്കാൻ വേണ്ടിയെന്ന് മന്ത്രി ആർ. ബിന്ദു.

ശാസ്ത്രീയമായ ഫോർമുലയെ മുൻനിർത്തിയാണ് തീരുമാനം എടുത്തതെന്നും എല്ലാ കാര്യങ്ങളും വിശദീകരിക്കാനുള്ള ബാധ്യത തനിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ‘എല്ലാ കുട്ടികൾക്കും നീതി ലഭിക്കണം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. ഇനിയും അഡ്മിഷൻ പ്രക്രിയ വൈകാൻ പാടില്ല എന്നുള്ളതുകൊണ്ട് കൂടിയാണ് ഇന്നലെ തന്നെ ലിസ്റ്റ് പുറത്തുവിട്ടത്. ശാസ്ത്രീയമായ ഫോർമുലയെ മുൻനിർത്തി തന്നെയാണ് തീരുമാനം എടുത്തത് എന്ന് മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *