ഹെലികോപ്ടര്‍ തകര്‍ന്ന് 19 പേര്‍ മരിച്ചു

മോസ്‌കോ: വടക്ക്–പടിഞ്ഞാറന്‍ സൈബീരിയയില്‍ റഷ്യന്‍ ഹെലികോപ്ടര്‍ തകര്‍ന്ന് 19 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. റഷ്യന്‍ അന്വേഷണ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. എംഐ–8 ഹെലികോപ്ടറാണ് തകര്‍ന്നതെന്നാണ് വിവരം. ഹെലികോപ്ടറില്‍ 22 യാത്രക്കാര്‍ ഉണ്ടായിരുന്നു.

പ്രാധമിക വിവരങ്ങള്‍ അനുസരിച്ച് നോവെ ഉറെന്‍ഗോയ് നഗരത്തിനു സമീപം വച്ചാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. രക്ഷപ്പെട്ടവരെ നോവെ ഉറെന്‍ഗോയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *