തൃശൂര്‍• സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിഷാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നു. ജയില്‍ അധികൃതരുടെ ഒത്താശയോടെ നടക്കുന്ന ഫോണ്‍വിളിയുടെ തെളിവ് മനോരമ ന്യൂസിനു ലഭിച്ചു.
രണ്ടു നമ്ബരുകളാണ് നിഷാം ഉപയോഗിക്കുന്നത്. 97465 76553, 87697 31302 എന്നീ നമ്ബരുകള്‍ രണ്ടും കണ്ണൂര്‍ ജയില്‍ ടവര്‍ പരിധിയിലാണുള്ളത്.
ഒരു തടവുകാരന്റെയും ബന്ധുവിന്റെയും പേരിലാണ് നമ്ബരുകള്‍. വൈകിട്ട് 5നും 6.30നും ഇടയിലാണ് ഭാര്യയുമായുള്ള ഫോണ്‍ വിളികള്‍. ജയില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഫോണ്‍ ഉപയോഗിക്കുന്നതെന്നു വ്യക്തമായിട്ടുണ്ട്.
