ന്യൂഡല്‍ഹി: ഡല്‍ഹി ജിടിബി (ഗുരു തേഗ് ബഹദൂര്‍) ആശുപത്രിയില്‍ തീപിടിത്തം. കുട്ടികളുടെ വാര്‍ഡിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ അഡ്മിറ്റായിരുന്ന 15 കുട്ടികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് ഏഴോളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് സൂചന. ഈ മാസം 17ന് ഒഡീഷയിലെ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ 24 പേര്‍ മരിച്ചിരുന്നു.
