പിവി അന്‍വറിനെ കൊണ്ട് പൊറുതിമുട്ടി ഇടതുപക്ഷം

മലപ്പുറം: നിലമമ്പൂരിലെ ഭൂമി കയ്യേറി എന്ന പരാതികള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ പിവി അന്‍വറിനെതിരെ വിവാഹ തട്ടിപ്പു നടത്തിയ വ്യക്തിയെ സംരക്ഷിക്കുന്നെന്ന പരാതി. നിലമ്പൂര്‍ ചുങ്കത്തറ പാതിരിപ്പാടം മാട്ടുമ്മല്‍ സലീനയാണ് വിവാഹ തട്ടിപ്പ് നടത്തി സ്വര്‍ണ്ണവും പണവുമായി മുങ്ങിയതായി പരാതി നല്‍കിയത്.

നിലമ്പൂര്‍ എംഎല്‍എയുടെ ഇടപെടല്‍മൂലം പോത്തുകല്‍ എസ്‌ഐ വിവാഹതട്ടിപ്പുകാരനെതിരേ കേസെടുക്കാതെ സംരക്ഷിക്കുകയാണെന്നും ഇവര്‍ പരാതിപ്പെട്ടു. നിലമ്ബൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്ന് സ്വര്‍ണ്ണവും വീടും സ്ഥലവും പണയപ്പെടുത്തിയ പണവുമായാണ് വിവാഹ തട്ടിപ്പ് വീരന്‍ മുങ്ങിയിരിക്കുന്നത്. സലീനയെ കൊല്ലം കല്ലാതായം കിളികൊല്ലൂര്‍ സ്വദേശി ഭഗവതിക്കുഴിയില്‍ പുത്തന്‍വീട് സിയാദ് വിവാഹം കഴിച്ചു.

വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ലോറി വാങ്ങണമെന്ന് പറഞ്ഞ് പത്ത് സെന്റ് സ്ഥലവും വീടും സ്ഥലും നിലമ്ബൂര്‍ അര്‍ബന്‍ ബാങ്കില്‍ പണയപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മലപ്പുറം ജില്ലാ പോലിസ് സൂപ്രണ്ടിന് നേരില്‍കണ്ട് പരാതിയും നല്‍കി. എന്നാല്‍, പോത്തുക്കല്‍ പോലിസ് പ്രതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്നും പോത്തുകല്‍ പഞ്ചായത്ത് അംഗം ആക്കപ്പറമ്ബന്‍ സാദിഖലി, കോടാലിപ്പൊയിലിലെ പഞ്ചായത്ത് അംഗം ആനപ്പട്ടത്ത് അസീസ് എന്നിവര്‍ പ്രതിക്ക് രക്ഷപ്പെടാന്‍ ഒത്താശചെയ്തതായും സലീനയും ബന്ധുക്കളും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *