പാക്കിസ്ഥാന് ഉടന്‍ പുതിയ സൈനിക മേധാവി

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പുതിയ സൈനിക മേധാവിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിലോ പത്ത് ദിവസത്തിനുള്ളിലോ പാക്കിസ്ഥാന് പുതിയ സൈനിക മേധാവി വരുമെന്നാണ് സൂചന. നിലവിലെ സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫ് നവംബര്‍ അവസാനത്തോടെ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ മേധിവിയെ തെരഞ്ഞെടുക്കാനുള്ള നീക്കം ആരംഭിച്ചത്.

ആരെ സൈനിക മേധാവിയാക്കണം എന്നതു സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. എന്നാല്‍, വൈകാതെ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകും– പാക് കേന്ദ്രമന്ത്രി തരിഖ് ഫസല്‍ പറഞ്ഞു.

സൈനിക മേധാവിയായി ഒരു ടേം കൂടി തുടരാന്‍ താത്പര്യമില്ലെന്ന് ജനറല്‍ റഹീല്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ വ്യക്തമാക്കിയിരുന്നു. ആഭ്യന്ത സുരക്ഷാ കാര്യങ്ങളില്‍ ഭീഷണി നേരിടുന്നതും ഇന്ത്യയുമായുള്ള പിരിമുറുക്കം വര്‍ദ്ധിക്കുന്നതും പുതിയ സൈനിക മേധാവിയെ പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ പ്രതിസന്ധിയിലാക്കിയേക്കുമെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *