ബ്രസീലിനെതിരേ അര്‍ജന്റീനയ്ക്കായി മെസി ബൂട്ടണിയും

ബുവാനസ് ആരീസ്: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിനും കൊളംബിയയ്ക്കും എതിരായ മത്സരങ്ങളില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി കളത്തിലിറങ്ങും. പരിക്കിനെത്തുടര്‍ന്ന് അര്‍ജന്റീനയുടെ കഴിഞ്ഞ മൂന്ന് യോഗ്യതാ മത്സരങ്ങളിലും കളിക്കാന്‍ മെസിക്കു സാധിച്ചിരുന്നില്ല. മെസിയെ ഉള്‍പ്പെടുത്തിയാണ് അര്‍ജന്റൈന്‍ പരിശീലകന്‍ എഡ്ഗ്വാര്‍ഡോ ബൗസ അടുത്ത രണ്ടു മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

ചിരവൈരികളായ ബ്രസീലിനെതിരേ അവരുടെ നാട്ടില്‍ നവംബര്‍ പത്തിനാണ് അര്‍ജന്റീനയുടെ മത്സരം. അഞ്ചു ദിവസത്തിനുശേഷം സ്വന്തം കാണികളുടെ മുന്നില്‍വച്ചാണ് കൊളംബിയയ്‌ക്കെതിരായ അര്‍ജന്റീനയുടെ മത്സരം.

മെസിയുടെ അഭാവത്തില്‍ കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ ഇറങ്ങിയ അര്‍ജന്റീനയ്ക്ക് തിരിച്ചടികള്‍മാത്രമായിരുന്നു ഫലം. സ്വന്തം നാട്ടില്‍ പരാഗ്വെയോട് 1–0നു പരാജയപ്പെട്ട അവര്‍ പെറുവിനോടും വെനസ്വേലയോടും 2–2 സമനിലയില്‍ കുടുങ്ങുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *