അവകാശ ലംഘന നോട്ടീസ്

തിരുവനന്തപുരം: ആദിവാസികളെ അധിക്ഷേപിച്ച് സംസാരിച്ചുവെന്ന് കാട്ടി മന്ത്രി എ.കെ. ബാലനെതിരെ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ്. കോണ്‍ഗ്രസ് എംഎല്‍എ ഹൈബി ഈഡനാണ് നോട്ടീസ് നല്‍കിയത്. ആദിവാസി ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമര്‍ശനങ്ങള്‍ക്കെതിരെയാണ് ചട്ടം 186 അനുസരിച്ച് നോട്ടീസ് നല്‍കിയത്. എ.കെ. ബാലന്റെ പ്രസ്താവന പാര്‍ലമെന്ററി രീതിക്ക് വിരുദ്ധമാണെന്ന് നോട്ടീസില്‍ പറയുന്നു. നിയമസഭാ സാമാജികന്റെ നിലവാരത്തിനും അന്തസിനും ചേരാത്ത പ്രസ്താവനയാണ് മന്ത്രി നടത്തിയതെന്നും നോട്ടീസില്‍ പറയുന്നു. ജനന ജന്മരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *