ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കണം

സഹാറന്‍പൂര്‍: ഹിന്ദുമതം സംരക്ഷിക്കപ്പെടാന്‍ ഹിന്ദുക്കള്‍ കുട്ടികളെ സൃഷ്ടിക്കുന്നതിന്റെ എണ്ണം കൂട്ടണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജന്‍ സിംഗ്. രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും ഹിന്ദു സമൂഹം ജനസംഖ്യ കൂട്ടുകയാണ് ഇതിന്റെ ഏറ്റവും ആവശ്യമെന്നും വ്യക്തമാക്കി.

രാമക്ഷേത്രം പണിയണമെന്നാണ് രാജ്യത്തെ ജനങ്ങളുടെ പ്രധാന ആവശ്യം. എന്നാല്‍ രാമ ഭക്തന്മാര്‍ ഇല്ലാത്താ രാജ്യത്ത് എങ്ങിനെ രാമക്ഷേത്രം പണിയുമെന്നും സഹാറന്‍പൂര്‍ ജില്ലയിലെ ദേവ്ബാദില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുക ആയിരുന്നു ഗിരിരാജന്‍ സിംഗ്. എട്ടു സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ കുറവാണ്.

രാജ്യം വിഭജിക്കുന്ന സമയത്ത് പാകിസ്താനില്‍ 22 ശതമാനം ഹിന്ദുക്കള്‍ ഉണ്ടായിരുന്നു.
ഇപ്പോള്‍ അത് ഒരു ശതമാനമായി കുറഞ്ഞു. ഈ സമയത്ത് ഇന്ത്യയില്‍ ഹിന്ദുക്കള്‍ 90 ശതമാനം ആയിരുന്നു. മുസഌങ്ങള്‍ 10 ശതമാനവും. എന്നാല്‍ ഇപ്പോള്‍ മുസഌങ്ങള്‍ 24 ശതമാനമായി കൂടിയപ്പോള്‍ ഹിന്ദുക്കളുടെ എണ്ണം 76 ശതമാനത്തിലേക്ക് കുറഞ്ഞിരിക്കുകയാണെന്ന് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *