ന്യൂഡല്‍ഹി: തെരുവുനായ്ക്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് കേരളത്തെ പഴിച്ച് വീണ്ടും കേന്ദ്രമന്ത്രി മേനക ഗാന്ധി. നായ്‌ക്കെള കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണം. ഇതിന് ഡിജിപി മുന്‍കൈയെടുകത്കണമെന്നും മേനക പറഞ്ഞു. നായ്ക്കളെ കൊല്ലുന്നവര്‍ സ്ഥിരം കുറ്റവാളികളാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി നടപടിയെടുത്തില്ലെങ്കില്‍ നായ്ക്കളെ കൊല്ലുന്നത് തുടരുമെന്നു പറഞ്ഞ അവര്‍ ക്രമിനലുകളായ വ്യവസായികള്‍ ഹീറോകളാകാന്‍ ശ്രമിക്കുന്നുവെന്നും പറഞ്ഞു. വ്യവസായികളാണോ സര്‍ക്കാരാണോ കേരളം ഭരിക്കുന്നതെന്നും മേനക ചോദിച്ചു.
