ഓടുന്ന ബസ്സില്‍ യുവതിക്ക് അപമാനം

തിരുവനന്തപുരം:ബസിനുള്ളില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം.തലസ്ഥാനത്തുനിന്ന് കോഴിക്കോട്ടേക്കു പോയ ടൂറിസ്റ്റ്ബസില്‍ യാത്രക്കാരിയെ സഹയാത്രികന്‍ അപമാനിച്ചതിനെ തുടര്‍ന്ന് യാത്രക്കാരി പരാതി നല്‍കി.ഒക്ടോബര്‍ 14ന് രാത്രി പത്തരയ്ക്കായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്നു കയറിയ ഇവരെ കൊല്ലത്തെ പള്ളിമുക്കിനും ചിന്നക്കടയ്ക്കുമിടയില്‍െവച്ച് സഹയാത്രികന്‍ അപമാനിച്ചതായി പരാതിയില്‍ പറയുന്നു.

പള്ളിമുക്കില്‍നിന്നു കയറി യുവതിയുടെ അടുത്തിരുന്ന ആള്‍ സ്ത്രീയെ കടന്നുപിടിച്ചു.
ഇവര്‍ ബഹളംവച്ചതിനെ തുടര്‍ന്ന് യാത്രക്കാരന്‍ പുറത്തേക്കിറങ്ങാനായി മുന്നോട്ടുപോയി. ബസ് ചിന്നക്കടയിലെത്തിയ ഉടന്‍ ഇയാള്‍ പുറത്തിറങ്ങി രക്ഷപ്പെട്ടു.
യാത്രക്കാരി ബസ്ജീവനക്കാരോടു പരാതിപ്പൈട്ടങ്കിലും അവര്‍ക്കു പിടിക്കാനായില്ല. പള്ളിമുക്കില്‍നിന്ന് കായംകുളത്തേക്കു പോകാനാണ് ഇയാള്‍ ബസില്‍ കയറിയത്.ടിക്കറ്റ് ബുക്ക് ചെയ്യാതെയാണ് യാത്രക്കാരന്‍ ബസ്സില്‍ കയറിത് അതിനാല്‍ ഇയാളുടെ വിവരങ്ങളും ലഭ്യമല്ല.

തന്നെ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി യാത്രക്കാരി ഡി.ജി.പി.ക്കും കോഴിക്കോട് കമ്മിഷണര്‍ക്കും പരാതി നല്‍കി. തമ്ബാനൂര്‍ പൊലീസ് കേസെടുത്തു. യാത്രക്കാരന്റെ രേഖാചിത്രം തയ്യാറാക്കി പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *