നായ കടിച്ചാല്‍ നഷ്ടപരിഹാരം; പരാതി പരിഹരിക്കാന്‍ സെല്‍

തെരുവ് നായ്ക്കളുടെ കടിയേറ്റാല്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി ജില്ലാതല പരാതി പരിഹാര സെല്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സ്‌കൂള്‍മദ്രസ്സ വിദ്യാര്‍ത്ഥികള്‍, കുട്ടികള്‍, വഴിയാത്രക്കാര്‍ തുടങ്ങിയവര്‍ നിരന്തരം ആക്രമണങ്ങള്‍ക്ക് ഇരയായ സാഹചര്യത്തിലാണ് നടപടി.
ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഇന്റര്‍നാഷണല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സി.കെ. നാസര്‍, കാഞ്ഞങ്ങാട് മുഖ്യമന്ത്രിക്കും കേന്ദ്രസര്‍ക്കാറിനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. സംസ്ഥാനത്ത് ഭ്രാന്തന്‍ നായയുടെ കടിയേറ്റ് നിരവധി പേര്‍ മരിച്ച സംഭവങ്ങളും സംഘടന പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സംസ്ഥാനത്തെ ചില സര്‍ക്കാര്‍ ആശുപത്രികളില്‍ ഗുണനിലവാരം ഇല്ലാത്ത റാബിസ് വാക്‌സിനുകള്‍ ഉപയോഗിക്കുന്നുവെന്ന സംശയവും സംഘടന ഉയര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് വാക്‌സിനുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും സംഘടന നിവേദനം നല്‍കിയിരുന്നു.
പുതിയ സംവിധാനത്തിലൂടെ, തെരുവ് നായ ആക്രമണത്തില്‍ ഇരയാകുന്നവര്‍ക്ക് നിയമപരമായി നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ ഇനി സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *