മദ്യപിക്കാം ബഹളം വെക്കരുത് ; കുസാറ്റ് ഹോസ്റ്റലില്‍ മദ്യപിച്ച് ലക്കുകെട്ട മൂന്ന് പെണ്‍കുട്ടികളെ പുറത്താക്കി

കൊച്ചി: കൊച്ചി സര്‍വകലാശാലയുടെ (കുസാറ്റ്) ഹോസ്റ്റലില്‍ മദ്യപിച്ച് ലക്കുകെട്ട് ബഹളവെച്ചതിന് മൂന്ന് പെണ്‍കുട്ടികളെ പുറത്താക്കി. വിദ്യാര്‍ത്ഥിനികള്‍ മദ്യപിക്കുന്നത് കണ്ട് നാട്ടുകാര്‍ സ്ഥലത്തെത്തിയപ്പോള്‍ ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.

പെണ്‍കുട്ടികളുടെ മുറിയില്‍ നിന്നും മദ്യക്കുപ്പികള്‍ കണ്ടെടുത്തു. ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റലില്‍ നിന്നു
പുറത്താക്കുകയും ചെയ്തതായി ഹോസ്റ്റല്‍ വാര്‍ഡന്‍ അറിയിച്ചു. രണ്ടായിരം രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു.

ദിവസങ്ങള്‍ക്കു മുന്‍പു ബിടെക് ഹോസ്റ്റലില്‍ മദ്യപാനം നടത്തിയതിന് മൂന്നു വിദ്യാര്‍ത്ഥികളെയും പിടികൂടിയിരുന്നു. അടുത്തിടെ സര്‍വകലാശാല ഹോസ്റ്റലുകളില്‍ മദ്യപാനവും മറ്റു ലഹരി വസ്തുക്കളും വ്യാപകമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *