തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ ക്രമക്കേട് നടന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തള്ളി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തിരിമറി നടന്നതായി തെളിയിച്ചാല്‍ ജോലി അവസാനിപ്പിക്കാമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല തങ്ങളുടേതെന്നും, നടപടിക്രമങ്ങള്‍ പാലിച്ചാണ് സ്ഥാപനത്തിന്റെ തലപ്പത്തുള്ളവരെ നിയമിച്ചിരിക്കുന്നതെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.
ആരോപണത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തേണ്ട കാര്യവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ഇറക്കുമതി ചെയ്തതില്‍ കോടികളുടെ അഴിമതി നടന്നുവെന്നായിരുന്ന സഭയില്‍ പ്രതിപക്ഷത്തിന്റെ ആരോപണം. കശുവണ്ടി വികസന കോര്‍പ്പറേഷനിലും കാപെക്‌സിലും തോട്ടണ്ടി ഇറക്കുമതി ചെയ്തത് വഴി 6.87 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന് വിഡി സതീശനാണ് ആരോപണം ഉന്നയിച്ചത്.
