നെല്‍കൃഷി പദ്ധതിയില്‍ ആറന്മുള പദ്ധതിപ്രദേശവും

ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് കോഴിത്തോടിലെ തടസമായ മണ്ണ് ഉടന്‍ നീക്കം ചെയ്തു തുടങ്ങുമെന്ന് സ്ഥലം എം.എല്‍.എ. വീണാ ജോര്‍ജ് പറഞ്ഞു. തോടിലെ മണ്ണ് കൊച്ചി മെട്രോയ്‌ക്കോ റെയില്‍വേക്കോ പോലും വേണ്ട എന്ന നിലപാടാണ് കാര്യങ്ങള്‍ വൈകിപ്പിച്ചത്. എന്തായാലും കൊല്ലത്തെ കുടിവെള്ള പദ്ധതിക്ക് വേണ്ടി ഉടന്‍ മണ്ണ് നീക്കം ചെയ്തു തുടങ്ങാമെന്ന് കരാറുകാര്‍ ഏറ്റിട്ടുണ്ട്. ഇത് പാടക്കൃഷിക്ക് ആശ്വാസമാകും. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന നെല്‍കൃഷി പദ്ധതിയില്‍ ആറന്മുള പദ്ധതിപ്രദേശത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി പ്രദേശത്തേക്കു റോഡ് മാര്‍ഗം എതാന്‍ ബുദ്ധിമുട്ടായതിനാലാണ് കോളജിനടുത്തു നെല്‍വയല്‍ നികത്തിയ സ്ഥലത്തു മുഖ്യമന്ത്രി വിത്തിടുന്നത് വീണാ ജോര്‍ജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *