സൗജന്യ ടിക്കറ്റ് പരിപാടി ഇല്ല

ദുബായ് : വിമാന യാത്രയ്ക്ക് തങ്ങള്‍ സൗജന്യ ടിക്കറ്റുകള്‍ നല്‍കുന്നുണ്ടെന്ന പ്രചരണങ്ങളെ തള്ളി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അധികൃതര്‍ രംഗത്ത്. എമിറേറ്റ്‌സ് സൗജന്യമായി ടിക്കറ്റ് നല്‍കുന്നുണ്ടെന്നത് അടിസ്ഥാനരഹിതമായ കാര്യമാണെന്നും ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും എയര്‍ലൈന്‍സ് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
യുഎഇയില്‍ നവമാധ്യമങ്ങളിലൂടെയാണ് വ്യാപകമായ തരത്തില്‍ എമിറേറ്റ്‌സിനെതിരെ പ്രചരണങ്ങള്‍ നടക്കുന്നത്. ചെറിയ ഒരു സര്‍വേയില്‍ പങ്കാളികളായാല്‍ ഉപഭോക്താക്കള്‍ക്ക് എമിറേറ്റ്‌സിന്റെ 259 സൗജന്യ ടിക്കറ്റുകള്‍ ലഭ്യമാകുമെന്നാണ് പരസ്യങ്ങള്‍. ഇതിനായി വ്യാജ വെബ്‌സൈറ്റുകള്‍ ഉണ്ടാക്കിയാണ് പ്രചരണങ്ങള്‍ കൊഴുക്കുന്നത്.

വാട്ട്‌സ്ആപിലൂടെയും വ്യാജവാര്‍ത്ത പ്രചരിക്കുന്നുണ്ട്. എമിറേറ്റ്‌സിന്റെ 31ആം വാര്‍ഷികത്തിന്റെ ഭാഗമായാണ് സൗജന്യമായി ടിക്കറ്റുകള്‍ നല്‍കുന്നതെന്നാണ് പ്രചരണം.

Leave a Reply

Your email address will not be published. Required fields are marked *