അമേരിക്കന്‍ എയര്‍ലൈന്‍സിന് തീപിടിച്ചു

ഷിക്കാഗോ: ഷിക്കാഗോയിലെ ഒഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിന് തീപിടിച്ചു. മയാമിയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയ ബോയിംഗ് 767 വിമാനത്തിനാണ് തീപിടിച്ചത്. അപകടത്തില്‍ ആളപായമില്ല. എന്‍ജിന്‍ തകരാറാണ് അപകടകാരണമെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശിക സമയം ഉച്ചയ്ക്ക് 2.35നാണ് സംഭവം. 161 യാത്രക്കാരും 11 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയും എന്‍ജിന്‍ തകരാറിലാവുകയുമായിരുന്നു. നിമിഷങ്ങള്‍ക്കകം വിമാനത്തിനുള്ളില്‍ പുക നിറഞ്ഞു. എമര്‍ജന്‍സി വാതിലുകളിലൂടെ മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതരായി പുറത്തെത്തിച്ചതിനാല്‍ വന്‍ ദുന്തം ഒഴിവായി.

Leave a Reply

Your email address will not be published. Required fields are marked *