വനിത താരങ്ങള്‍ക്ക് ശിരോവസ്ത്രം നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ താരം ഹീന സിദ്ധു ഇറാനിലെ ഏഷ്യന്‍ എയര്‍ഗണ്‍ ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന വനിതാതാരങ്ങള്‍ ഇറാനിലെ നിയമപ്രകാരം ഹിജാബ് ധരിക്കണം. ഇതില്‍ പ്രതിഷേധിച്ചാണ് മുന്‍ ലോക ഒന്നാംനമ്ബര്‍ താരവും കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേതാവുമായ ലുധിയാനക്കാരി ഹീന സിദ്ധു പിന്മാറിയത്. തീരുമാനം ദേശീയ റൈഫിള്‍ അസോസിയേഷനെ ഹീന കത്തിലൂടെ അറിയിച്ചു.
മൂന്നുമുതല്‍ ഒമ്ബതുവരെ നടക്കുന്ന ടൂര്‍ണമെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍, വനിതാതാരങ്ങള്‍ മത്സരങ്ങളിലും പൊതുസ്ഥലങ്ങളിലും ഇറാന് നിയമങ്ങള്‍ക്ക് അനുസൃതമായി വസ്ത്രം ധരിക്കണമെന്ന് പറയുന്നുണ്ട്.
