ഇരുട്ടിലാകാതിരിക്കാന്‍ വൈദ്യുതി ബോര്‍ഡ് മുന്‍കൂര്‍ നടപടി തുടങ്ങി

കൊച്ചി: വരള്‍ച്ച സൂചനകള്‍ വ്യക്തമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനം ഇരുട്ടിലാകാതിരിക്കാന്‍ വൈദ്യുതി ബോര്‍ഡ് മുന്‍കൂര്‍ നടപടി തുടങ്ങി. മഴക്കുറവ് വരുത്തിവെക്കുന്ന വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ മാത്രം കൊടുംവേനലിലേക്ക് 200 മെഗാവാട്ട് വൈദ്യുതി പ്രത്യേകമായി വാങ്ങാനും നേരത്തേ പരിഗണനയിലുള്ള സ്വകാര്യ വൈദ്യുതി വാങ്ങല്‍ തടസ്സം നീക്കാന്‍ ശ്രമിക്കാനുമാണ് ബോര്‍ഡ് തീരുമാനം. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലേക്ക് മാത്രമായാണ് 200 മെഗാവാട്ട് വൈദ്യുതി പ്രത്യേകമായി വാങ്ങുക.

മാര്‍ച്ചില്‍ എസ്എസ്എല്‍സി ഉള്‍പ്പെടെ പരീക്ഷകള്‍ വരാനിരിക്കെ പവര്‍കട്ടും ലോഡ്‌ഷെഡിങ്ങും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ് വേനല്‍ക്കാല പാക്കേജിലൂടെ വൈദ്യുതി വാങ്ങാന്‍ അടിയന്തര നടപടിയെടുത്തതെന്ന് വൈദ്യുതി ബോര്‍ഡ് ഡയറക്ടര്‍ എന്‍ വേണുഗോപാല്‍ പറഞ്ഞു.
മാര്‍ച്ച് ഒന്നുമുതല്‍ മേയ് 31 വരെ ദിനംപ്രതി മുഴുവന്‍ സമയത്തേക്കും 100 മെഗാവാട്ട് വീതവും വൈകുന്നേരം ആറുമുതല്‍ രാത്രി 10 വരെ പീക്ക് സമയത്ത് 100 മെഗാവാട്ടുമാണ് വാങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *