വൃദ്ധയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ചെന്നൈ: ചെന്നൈയിലെ ടി നഗറില്‍ വൃദ്ധയെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. കൈകാലുകള്‍ ബന്ധിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹബീബുള്ള റോഡിനു സമീപം താമസിക്കുന്ന ശാന്തി (65)എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇരുപതു വര്‍ഷമായി ഒറ്റയ്ക്കു താമസിക്കുകയായിരുന്നു ഇവര്‍. സഹോദരനായ സോമസുന്ദരവും അദ്ദേഹത്തിന്റെ മകനും മാത്രമാണ് ഇവരെ സന്ദര്‍ശിച്ചിരുന്നത്. ഇവര്‍ക്ക് അറുപതു പവന്‍ സ്വര്‍ണം ഉണ്ടായിരുന്നതായും എന്നാല്‍ അത് സൂക്ഷിച്ചിരുന്നത് എവിടെയാണെന്നറിയില്ലെന്നും സോമസുന്ദരം പോലീസിനെ അറിയിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *