റിയാദ്: സൗദിയിലെ ധനമന്ത്രിയെ പുറത്താക്കി. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍സൗദിയാണ് ധനമന്ത്രിയായിരുന്ന ഇബ്രാഹിം ബിന്‍ അബ്ദുള്‍ അസീസ് അല്‍–അസഫിനെ പുറത്താക്കിക്കൊണ്ട് ഉത്തരവിറക്കിയത്. എണ്ണവില തീരെ കുറഞ്ഞതിനെത്തുടര്‍ന്ന് സൗദിയുടെ സാമ്പത്തിക മേഖലയിലുണ്ടായ മാറ്റങ്ങളാണ് പുറത്താക്കലിനു വഴിവച്ചതെന്നാണ് വിവരങ്ങള്‍. ”ഇബ്രാഹിം അല്‍–അസഫിനെ അദ്ദേഹത്തിന്റെ ചുമതലകളില്‍ നിന്ന് നീക്കിയിരിക്കുന്നു” എന്ന് മാത്രമാണ് ഉത്തരവിലുണ്ടായിരുന്നത്.
മുഹമ്മദ് അല്‍ജദാനാണ് പുതിയ ധനമന്ത്രി. സൗദിയിലെ സ്റ്റോക്ക് മാര്‍ക്കറ്റിനെ നിയന്ത്രിക്കുന്ന ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെ തലവനാണ് മുഹമ്മദ് അല്‍ജദാന്‍. ധനമന്ത്രിയെ നീക്കം ചെയ്യുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.
