ഗോസിപ്പുകള്‍ക്ക് കോഹ്ലിയേയും അനുഷ്‌കയേയും വേര്‍പിരിക്കാന്‍ സാധിച്ചില്ല

വിരാട് കോഹ്ലിയും അനുഷ്‌ക്കാശര്‍മ്മയും തമ്മിലുള്ള ബന്ധവും വേര്‍പിരിയലും കൂടിച്ചേരലും ഇതിനകം അനേകം തവണ മാദ്ധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇരുവരും പ്രണത്തിലാണെന്നും വേര്‍പിരിഞ്ഞെന്നുമെല്ലാം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയില്‍ ഇരുവരും വീണ്ടും ഒരുമിച്ച് ക്യാമറക്കണ്ണുകള്‍ക്ക് വിഷയമായി. ഇത്തവണ ഇരുവരും ഗോവയില്‍ ദീപാവലി ആഘോഷിക്കുന്നതിനാണ് പരസ്യമായി രംഗത്ത് വന്നത്.

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഗോവന്‍ ടീമിന്റെ സഹഉടമയായ വിരാട് കോഹ്ലി കഴിഞ്ഞ ദിവസം ഗോവയുടെ ഡല്‍ഹിക്കെതിരേയുള്ള ഹോം മാച്ച് കാണാന്‍ അനുഷ്‌ക്കയ്ക്ക് ഒപ്പം വിഐപി ഗ്യാലറിയില്‍ ഉണ്ടായിരുന്നു. ഗോവന്‍ ടീമിനായി അലറി വിളിക്കുന്ന കാണികള്‍ക്കിടയില്‍ ഇരുവരും ഒരുമിച്ചിരിക്കുന്നതും സംസാരിക്കുന്നതുമെല്ലാം ക്യാമറകള്‍ പകര്‍ത്തുകയൂം ചെയ്തു. ഗോവന്‍ ടീമിന്റെ ജഴ്‌സിയിലായിരുന്നു കോഹ്ലി. അനുഷ്‌ക്കയാകട്ടെ വെള്ള ചുരിദാറില്‍ സുന്ദരിയായും പ്രത്യക്ഷപ്പെട്ടു. ആരാധകര്‍ക്കൊപ്പം ദീര്‍ഘനേരം ചെലവഴിച്ച ശേഷമാണ് ഇരുവരും പിരിഞ്ഞത്.

മത്സരം പുരോഗമിക്കുമമ്പോള്‍ ഇരുവരേയും ബിഗ് സ്‌ക്രീനില്‍ കാണിക്കുമ്‌ബോഴും ആള്‍ക്കാര്‍ ആവേശം കൊള്ളുന്നുണ്ടായിരുന്നു. മത്സരം 20 ന് ഗോവ തോല്‍ക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇവര്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങുന്നതിന്റെ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ന്യൂസിലന്റിനെതിരേയുള്ള വിജയപരമ്ബരയ്ക്ക് ശേഷം ഇംഗഌണ്ടിനെതിരേ ടെസ്റ്റ് മത്സരങ്ങള്‍ക്കൊരുങ്ങുകയാണ് കോഹ്ലി. അനുഷ്‌ക്കയാകട്ടെ കഴിഞ്ഞ ദിവസം പുറത്തുവന്ന യേ ദില്‍ ഹൈ മുഷ്‌ക്കിലിന്റെ വിജയത്തിലും.

Leave a Reply

Your email address will not be published. Required fields are marked *