മലപ്പുറം: ആത്മ പദ്ധതിയുടെ ഭാഗമായി മലപ്പുറം ബ്ലോക്ക് പരിധിയിലെ ആനക്കയം, കോഡൂര്‍, മലപ്പുറം, കോട്ടക്കല്‍, ഒതുക്കുങ്ങല്‍, പൂക്കോട്ടൂര്‍, മൊറയൂര്‍, പൊന്‍മള ഗ്രാമപഞ്ചായത്തുകളിലെ ക്ഷീര കര്‍ഷകരില്‍ നിന്നും മികച്ച ക്ഷീരകര്‍ഷകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ അതത് കൃഷി ഭവനുകളില്‍ ജനുവരി ഏഴിനകം അപേക്ഷിക്കണം.
