തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനു പ്രത്യേക സേന രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. തീവ്രവാദം കേരളത്തില്‍ വേരുറപ്പിക്കുന്നു എന്നതിന്റെ തെളിവാണ് മലപ്പുറം സംഭവമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തീവ്രവാദ സ്വഭാവമുള്ള ചെറുതും വലുതുമായ കേസുകള്‍ ശരിയായ രീതിയില്‍ അന്വേഷിക്കാത്തതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
