വടക്കാഞ്ചേരി പീഡനം: മുഖം നോക്കാതെ നടപടിയെന്ന് മന്ത്രി ബാലന്‍

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ പീഡനകേസില്‍ മുഖം നോക്കാതെയുള്ള നടപടിയുണ്ടാവുമെന്ന് മന്ത്രി എ കെ ബാലന്‍ നിയമസഭയില്‍ തൃശൂര്‍ റേഞ്ച് ഐ ജി എം ആര്‍ അജിത്കുമാര്‍ കേസ് അന്വേഷണത്തിന് നേതൃത്വം നല്കും. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കേസ് അന്വേഷിക്കുന്നതില്‍ പൊലീസ് ജാഗ്രത കുറവ് കാണിച്ചെന്ന് ഐ ജി വിലയിരുത്തി. ഗുരുവായൂര്‍ എ സി പിയുടെ നേതൃത്വത്തില്‍ ഗൗരവമായ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയിട്ടുണ്ട്. അനില്‍ അക്കരയാണ് നോട്ടീസ് നല്കിയത്. എ ഡി ജി പി റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *