ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ മൂന്നുദിവസത്തിനുള്ളില്‍ മുറിയിലേക്ക് മാറ്റിയേക്കും. ആരോഗ്യ നിലയിലെ പുരോഗതിയെ തുടര്‍ന്നാണ് പ്രത്യേക മുറിയിലേക്ക് മാറ്റുന്നത്. മൂന്നാഴ്ചക്കുള്ളില്‍ ആശുപത്രി വിടാനാവുമെന്നാണ് കണക്കാക്കുന്നത്. ആഹാരം സ്വയം കഴിക്കാനും എഴുതാനും കഴിയുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. സെപ്തംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
