കണ്ണൂര്‍: മദ്യലഹരിയില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. കണ്ണൂര്‍ പയ്യാവൂര്‍ ചാമക്കാലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഉച്ചയോടെ മദ്യലഹരിയില്‍ വീട്ടിലെത്തിയ ഭര്‍ത്താവ് സണ്ണി ഭാര്യ ലീനയെ കഴുത്തില്‍ മുറിവേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ സണ്ണി കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇവരുടെ രണ്ടു മക്കള്‍ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. ലീനയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സണ്ണി ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
