ബിജെപിക്ക് സമ്പൂര്‍ണ പരാജയം

പനവേല്‍: രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് ജനം തിരിച്ചടിച്ചു. നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സമ്പൂര്‍ണ പരാജയം.

കര്‍ഷകരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ മത്സരിച്ച ഒറ്റ സീറ്റില്‍ പോലും വിജയിക്കാനായില്ല. മഹാരാഷ്ട്രയിലെ പനവേല്‍ കര്‍ഷക സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി പൂര്‍ണ പരാജയം ഏറ്റുവാങ്ങിയത്. അതേസമയം 25 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് ഈ സമിതിയില്‍ ഒരു പ്രതിനിധിയെ ലഭിച്ചു. സമിതി യില്‍ ആകെയുള്ള 17 സീറ്റില്‍ 15 സീറ്റും പെസന്റ്‌സ് ആന്റ് വര്‍ക്കേഴ്‌സ് പാര്‍ടി ഓഫ് ഇന്ത്യ നേടി.
ഇവരുടെ സഖ്യകക്ഷികളായ കോണ്‍ഗ്രസും ശിവസേനയും ഓരോസീറ്റ് വീതം നേടി.

Leave a Reply

Your email address will not be published. Required fields are marked *