തിരുവനന്തപുരം: തലതിരിഞ്ഞ പരിഷ്കാരം നടപ്പിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി തൂഗ്ലക്കിന്റെ ആശാനായി മാറിയെന്ന് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്. തിരുവനന്തപുരം റിസര്‍വ് ബാങ്കിന് മുന്നിലെ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മോദിയുടെ ഈ നടപടിക്കെതിരെ വോട്ടിലൂടെ പ്രതികരിക്കും. മോദിയുടെ നെഞ്ചത്ത് ജനങ്ങള്‍ ചാപ്പ കുത്തുമെന്നും വി.എസ് പരിഹസിച്ചു.
