രാഹുല്‍ ഗാന്ധി എടിഎമ്മില്‍ ക്യൂ നില്‍ക്കുന്നവരെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: നോട്ടു പ്രതിസന്ധി തുടരുന്നതിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എടിഎമ്മില്‍ ക്യൂ നില്‍ക്കുന്ന ജനങ്ങളെ സന്ദര്‍ശിച്ചു. ഡല്‍ഹിയിലെ ജഹാംഗീര്‍പൂരി, ഇന്‍ഡര്‍ലോക്, സാക്കിറ എന്നി സ്ഥലങ്ങളിലെ എടിഎമ്മുകളിലാണ് രാഹുല്‍ ഗാന്ധി എത്തിയത്. ക്യൂവില്‍ നിന്നവരുടെ പരാതികള്‍ കേട്ട അദ്ദേഹം പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു.

നോട്ട് പിന്‍വലിക്കലിനു ശേഷം ഇതു രണ്ടാം തവണയാണ് രാഹുല്‍ ഗാന്ധി ജനങ്ങളെ നേരിട്ടു കാണുന്നത്. നേരത്തേ, നവംബര്‍ 17ന് ഡല്‍ഹിയിലെ സരോജിനി നഗറില്‍ തെരുവുകച്ചവടക്കാരെ കാണാന്‍ രാഹുല്‍ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *