തിരുവനന്തപുരം: സഹകരണ പ്രതിസന്ധിയില്‍ തിങ്കളാഴ്ച സിപിഎം ഹര്‍ത്താല്‍. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കാനും റെയില്‍–റോഡ് ഗതാഗതം തടയാനും പോളിറ്റ് ബ്യൂറോ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.
ഇതേ തുടര്‍ന്നാണ് സംസ്ഥാനത്ത് എല്‍ഡിഎഫ് നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. സഹകരണ പ്രതിസന്ധി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ ശക്തമായ സമരങ്ങളുമായി മുന്നോട്ടു പോകാനും സിപിഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
