ഫൈസലിനെ സഹോദരീഭര്‍ത്താവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് അമ്മ മീനാക്ഷി

മലപ്പുറം:  മകന്‍ മതം മാറിയതില്‍ സഹോദരീ ഭര്‍ത്താവിന് വിരോധമുണ്ടായിരുന്നുവെന്ന് തിരൂരങ്ങാടിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റെ അമ്മ.മകന്‍ മതം മാറിയതില്‍ തങ്ങള്‍ക്ക് പ്രശ്‌നമില്ലായിരുന്നു.എന്നാല്‍ ഫൈസലിന്റെ സഹോദരി കവിതയുടെ ഭര്‍ത്താവ് വിനോദ് നിരന്തരം കൊല്ലുമെന്ന് ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും ഫൈസലിന്റെ അമ്മ മീനാക്ഷി പറഞ്ഞു. അറുക്കുമെന്നൊക്കെ പറഞ്ഞ് മകളുടെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയപ്പോള്‍ ഇങ്ങിനെ ചെയ്യുമെന്ന് കരുതിയില്ല.വിനോദ് ആര്‍എസ്എസ് പ്രവര്‍ത്തകനാണ്.വീടില്ലാത്ത വിനോദിന് വീടു വെച്ചു കൊടുത്തത് ഫൈസലായിരുന്നു. വീട്ടിലുളളവര്‍ തന്നെയാണ് ഒറ്റി കൊടുത്തത്.ഫൈസല്‍ രാവിെല റെയില്‍വെ സ്റ്റേഷനില്‍ പോകുമെന്ന കാര്യം അറിയാവുന്നത് വീട്ടുകാര്‍ക്ക് മാത്രമാണ്.ഫൈസല്‍ കൊല്ലപ്പെടുന്ന അന്ന് രാവിലെ വിനോദ് നിരവധി ഫോണ്‍ വിളിച്ചതായി അറിയാന്‍ ക!ഴിഞ്ഞെന്നും മീനാക്ഷി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *