ആലപ്പുഴ • അനധികൃത സ്വത്ത് കണ്ടുകെട്ടാന്‍ പഴുതടച്ചുള്ള സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് അടക്കം സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് മോശം പെരുമാറ്റമുണ്ടാകരുത്. പെരുമാറ്റം മോശമായാല്‍ ജനങ്ങളുടെ പ്രതികരണവും മോശമാകുമെന്നും പിണറായി പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിക്കാരായ ചെറിയ വിഭാഗം കാരണം സര്‍ക്കാര്‍ ജീവനക്കാരെ ജനങ്ങള്‍ പുച്ഛത്തോടെ കാണുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംഘടനകള്‍ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
