ആര്‍എസ്എസ് ശാരീരിക് പ്രമുഖും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായിരുന്ന പി പത്മകുമാര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു,പി പത്മകുമാര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനം. ആര്‍എസ്എസ് ശാരീരിക് പ്രമുഖും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായിരുന്ന പി പത്മകുമാര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു,പി പത്മകുമാര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനം ആര്‍എസ്എസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന വാര്‍ത്താക്കുറിപ്പിറക്കിക്കൊണ്ടാണ് ആര്‍എസ്എസ് ശാരീരിക് പ്രമുഖും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായിരുന്ന പി പത്മകുമാര്‍ സിപിഐഎമ്മില്‍ ചേര്‍ന്നത്. ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് പ്രചാരക് ആയി പ്രവര്‍ത്തിച്ചിട്ടുളള പത്മകുമാര്‍ സംഘത്തിന്റെ പ്രധാന നേതാക്കളിലൊരാളായിരുന്നു. ഒ രാജഗോപാലിന്റേയും കുമ്മനത്തിന്റെയും നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്നും നോട്ട് നിരോധനം മനസ് മടുപ്പിച്ചെന്നും പത്മകുമാര്‍ പറയുന്നു.

