ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയതില്‍ ഏതെങ്കിലും തരത്തിലുള്ള പരാതികളുണ്ടെങ്കില്‍ ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. തങ്ങളുടെ സത്യസന്ധതയെ സംശയിക്കരുത്. പ്രതിപക്ഷമാണ് ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും ആഭ്യന്തരമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. നോട്ടു വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഇന്നും പാര്‍ലമെന്റില്‍ ഇരുസഭകളിലും പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിച്ചിരുന്നു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷ കക്ഷികള്‍. ഈ ഘട്ടത്തിലാണ് രാജ്‌നാഥ് സിംഗ് മറുപടി നല്‍കിയത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നു രാജ്യസഭ അല്‍പനേരത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *