ന്യൂഡല്‍ഹി: പണം നല്കി വോട്ടര്‍മാരെ സ്വാധീനിക്കുന്നത് ഗുരുതര കുറ്റമായി പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ. ജനപ്രാതിനിധ്യ നിയമത്തില്‍ ഇതിനാവശ്യമായ ഭേദഗതി വേണമെന്നും കമ്മീഷന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 65 വര്‍ഷം പഴക്കമുള്ള നിയമത്തില്‍ പുതിയ സാഹചര്യത്തിനനുസൃതമായ മാറ്റം വേണമെന്നും മറ്റ് ജനാധിപത്യ രാജ്യങ്ങളില്‍ നിലനില്ക്കുന്ന നിയമങ്ങള്‍ ഇക്കാര്യത്തില്‍ പരിഗണിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
