ന്യൂഡല്‍ഹി: സഹകരണ ബാങ്കുകള്‍ക്ക് നബാര്‍ഡിന്റെ പിന്തുണ. കെവൈസി മാനദണ്ഡങ്ങള്‍ സഹകരണ ബാങ്കുകള്‍ പാലിക്കുന്നുണ്ടെന്ന് നബാര്‍ഡ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നബാര്‍ഡിന്റെ പരിശോധന റിപ്പോര്‍ട്ട് തിങ്കളാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. മാനദണ്ഡങ്ങള്‍ പാലിച്ചതിനാല്‍ സഹകരണ ബാങ്കുകള്‍ നടപടി നേരിട്ടിട്ടില്ലെന്നും നബാര്‍ഡ് അറിയിച്ചു. കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബാങ്കുകളുടെ വിവരങ്ങളും നബാര്‍ഡ് സുപ്രീം കോടതിക്ക് കൈമാറും. 13 പ്രമുഖ ബാങ്കുകള്‍ക്ക് 270 ദശലക്ഷം രൂപ പിഴ ചുമത്തിയെന്നും നബാര്‍ഡ് വ്യക്തമാക്കുന്നുണ്ട്.
