ന്യൂഡല്‍ഹി: നാവികസേനയുടെ വാര്‍ഷിക ദിനത്തില്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാവികസേനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ നേരുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി സേനയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസകള്‍ കൊണ്ട് മൂടി. നാവികസേന ദിനാചരണത്തോടനുബന്ധിച്ച് നിരവധി പരിപാടികളും അഭ്യാസപ്രകടനങ്ങളും സേന ആസ്ഥാനത്ത് നടക്കും.
