ന്യൂഡല്‍ഹി: ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അപകടനില തരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ. ജയലളിതയുടെ ചികിത്സയ്ക്ക് ആവശ്യമായ സഹായമെല്ലാം കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്നും വിദഗ്ധ ഡോക്ടര്‍മാരെ എയിംസില്‍ നിന്നും ചെന്നൈയിലേക്ക് അയക്കുമെന്നും മന്ത്രി പറഞ്ഞു. തമിഴ്നാട്ടിലെ സ്ഥിതിഗതികളെക്കുറിച്ച് പ്രധാനമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, ജെ.പി.നദ്ദ എന്നിവരുമായി സംസാരിച്ചു. തമിഴ്നാട് ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവുമായും പ്രധാനമന്ത്രി ടെലിഫോണില്‍ സംസാരിച്ചു.
