മുംബൈ: ബോളിവുഡ് നടന്‍ ദിലീപ് കുമാറി (94)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാല്‍മുട്ടിനു വേദനയും നീരും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുബൈയിലെ ലീലാവതി ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. 1998ലെ ‘ഖില’ എന്ന ചിത്രത്തിലാണ് ദിലീപ് കുമാര്‍ അവസാനമായി അഭിനയിച്ചത്. 1994ല്‍ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരവും 2015ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
