ന്യൂഡല്‍ഹി: ഒപ്പം താസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹഭാഗങ്ങള്‍ അഴുക്കുചാലില്‍ ഉപേക്ഷിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ അസ്തകുഞ്ജ് പാര്‍ക്ക് സ്വദേശിയായ ബല്‍റാം എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന അനാര്‍ക്കലി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം രണ്ടു ഭാഗങ്ങളാക്കിയനിലയില്‍ രണ്ടു സ്ഥലങ്ങളിലെ അഴുക്കുചാലുകളില്‍നിന്നു കണ്ടെടുത്തത്. അനാര്‍ക്കലി തമിഴ്‌നാട് സ്വദേശിയാണ്. ഇവര്‍ എട്ടു വര്‍ഷമായി ഒന്നിച്ചാണ് താമസിക്കുന്നതെങ്കിലും നിയമപരമായി വിവാഹിതരായിട്ടില്ല. ഡിസംബര്‍ രണ്ടിന് അനാര്‍ക്കലിയുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു ബല്‍റാം പോലീസിനു മൊഴി നല്‍കി.
